മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു
ഭാവിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് പദവിയടക്കം വഹിക്കേണ്ട ഒരാള്‍, പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്ത സാമ്പിളുകള്‍ നല്‍കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ബഷീറിനെ കൊലപ്പെടുത്തിയത്. നിയമവശങ്ങള്‍ എല്ലാം വ്യക്തമായി അറിയുന്ന ഒരാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. അദ്ദേഹം കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. സര്‍വീസ് ചട്ടങ്ങളുടെ പേരില്‍ പ്രതിക്ക് ഉന്നത വിധിന്യായാധികാരമുള്ള സ്ഥാനങ്ങള്‍ നല്‍കുന്നത് പൊതു സമൂഹത്തിന് നേരെ കാണിക്കുന്ന ധിക്കാരമാണെന്നും മുഖ്യമന്ത്രി ഉത്തരവ് പിന്‍വലിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കാന്തപുരം വിഭാഗം പറഞ്ഞു.